9-ം നൂറ്റാണ്ടിന്റെ മധ്യത്തില്‍ (AD 842-867) റോമിലെ ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു മൈക്കിള്‍ മൂന്നാമന്‍.
അച്ഛന്‍ തിയോഫിലോസിന്റെ മരണശേഷം 2 വയസ്സു പ്രായമായപ്പോള്‍ ചക്രവര്‍ത്തിയായി അവരോധിതനായതാണു മൈക്കിള്‍. മൈക്കിള്‍ കുട്ടിയായിരുന്ന കാലത്തു അമ്മ തിയോഡറ ആണു ചക്രവര്‍ത്തിനിയായി തുടര്‍ന്നത്.
അധികാരദാഹിയായിരുന്ന അമ്മാവന്‍ ബര്‍ദാസ് ആണ് ഇക്കാലമത്രയും

ചക്രവര്‍ത്തിനിയെ ഉപദേശിച്ചിരുന്നത്. ഭരണനൈപുണ്യമോ പരിചയമോ ഇല്ലാത്ത ബാലനായ മൈക്കിളിനെ ഉപയോഗിച്ചു ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ ഭരണം തന്റെ കൈകളില്‍ എത്തുമെന്ന വ്യാമോഹത്തോടെയാണു ബര്‍ദാസ് സഹോദരിയെ ചാരിത്ര്യദോഷാരോപം ചുമത്തി കന്യാസ്ത്രീമഠത്തിലേക്കു നാടുകടത്തിയതും കാമുകനായിരുന്ന തിയോക്റ്റസിനെ വധിക്കുകയും ചെയ്തത്. അങ്ങനെ കൌമാരപ്രായമെത്തും മുന്‍പേ മൈക്കിള്‍ മൂന്നാമന്‍ ബിസാന്തിന്റെ ചക്രവര്‍ത്തിയായി.
മൈക്കിള്‍ അധികാരമേല്‍ക്കുമ്പോള്‍ അമ്മാവന്റെ ആശ്രിതരായ കുടിലബുദ്ധിക്കാരായ കുറെ ഉപജാപകവൃന്ദങ്ങള്‍ ആയിരുന്നു രാജ്യകാര്യങ്ങള്‍ ഉപദേശിച്ചിരുന്നത്. ഭരണനൈപുണ്യമില്ലാത്ത മൈക്കിളിനു ആരേയും വിശ്വാസമുണ്ടായിരുന്നില്ല. ഈ ആപത്ഘട്ടത്തില്‍ തന്നോടു ചേര്‍ന്നു നില്ക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരുവാനും വിശ്വസിക്കാനും ഒരു നല്ല സുഹൃത്തിനെ ആവശ്യമായിരുന്നു.
ഈ സമയത്താണ് കുതിരലായത്തിന്റെ മേധാവിയായി താന്‍ തന്നെ നിയമിച്ച പഴയ കൂട്ടുകാരനായ ബാസിലിയസിനെ മൈക്കിള്‍ ഓര്‍ത്തത്. വര്‍ഷങ്ങള്‍ക്കു മുന്പു മൈക്കിള്‍ മാസിഡോണിയന്‍ ലായത്തില്‍ കുതിരസവാരി നടത്തവേ മതിഭ്രമം ബാധിച്ച ഒരു കുതിരയില്‍ നിന്നും തന്റെ ശക്തികൊണ്ടും ബുദ്ധികൊണ്ടും മൈക്കിളിനെ രക്ഷപെടുത്തിയ കര്‍ഷകബാലനായ ബാസിലിയസിനെ ഇല്ലായ്‌മകളില്‍ നിന്നും രക്ഷപ്പെടുത്തി ബിസാന്ത് സാമ്രാജ്യത്തിന്റെ കുതിരലായത്തിന്റെ മേധാവിയാക്കിയത് മൈക്കിളായിരുന്നു.
കേവലം ഒരു കുതിര പരിശീലകനായിരുന്ന ബാസിലിയസിനെ ചെറുപ്പത്തിലേ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന്, നല്ല വിദ്യാഭ്യാസം ചെയ്യിച്ചതും ക്രമേണ രാജാക്കന്‍മാര്‍ ഉപയോഗിക്കുന്ന കുതിരകളുടെ പ്രധാനമേധാവി ആക്കിയതും ഒക്കെ മൈക്കിളിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു.
ബാലപ്രായത്തില്‍ തുടങ്ങിയ അവരുടെ സൌഹൃദം സഹോദരനിര്‍വിശേഷമായ സ്നേഹത്തില്‍ തുടര്‍ന്നു വന്നു. തന്റെ കൂടെ നില്‍ക്കാനും അമ്മാവന്റെ കൌടില്യങ്ങളില്‍നിന്നും രക്ഷപ്പെടാനും മൈക്കിള്‍ ബാസിലിയസിനെ കൂടെ കൂട്ടാന്‍ തീരുമാനിച്ചത് ഈ ഒരു ദൃഢവിശ്വാസം കൊണ്ടാണ്.
പലരുടേയും എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് മൈക്കിള്‍ ബാസിലിയസിനെ തന്റെ പ്രധാന ഉപദേഷ്ടാവായും രാജഭരണത്തിലെ പ്രധാന കാര്യദര്‍ശിയായും അവരോധിച്ചു. വര്‍ഷങ്ങളുടെ പരിചയമുള്ള അമ്മാവനായ ബര്‍ദാസിന്റെ ഉപദേശത്തെ തൃണവല്‍ഗണിച്ചാണ് മൈക്കിള്‍ കൂട്ടുകാരനെ ഈ പദവിയിലേക്കു നിയോഗിച്ചത്.
പുതിയ പദവികളില്‍ എത്തിക്കഴിഞ്ഞപ്പോളാണ് സാമ്രാജ്യത്തിന്റെ സമ്പത്തിനെക്കുറിച്ചു ബാസിലിയസിനു അറിവുണ്ടായത്. പുതിയ പദവിയും അധികാരവും ധനസമ്പാദനത്തിനായി ഉപയോഗിക്കാന്‍ ബാസിലിയസ് മനസ്സാ തീരുമാനിച്ചു. സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന ബാസിലിയസിനു ശമ്പളവര്‍ദ്ധനവും നിരവധി മറ്റു ആനുകൂല്യങ്ങളും മൈക്കിള്‍ അനുവദിച്ചുകൊടുത്തു. മാത്രമല്ല, വലിയ തുകകള്‍ കടമായും മറ്റും കൊടുത്തു സുഹൃത്തിനെ സന്തോഷിപ്പിച്ചുകൊണ്ടുമിരുന്നു.
രാജ്യത്തെ സൈന്യത്തിന്റെ മേധാവി അപ്പോഴും മൈക്കിളിന്റെ അമ്മാവനായ ബര്‍ദാസ് തന്നെ ആയിരുന്നു. അമ്മാവനായ ബാര്‍ദാസിനെതിരായി പ്രവര്‍ത്തിക്കുവാന്‍ മൈക്കിളിനെ ബാസിലിയസ് നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. മൈക്കിളിനെ വധിച്ചു അധികാരം പിടിച്ചെടുക്കുവാനാണ് ബര്‍ദാസിന്റെ ശ്രമം എന്നു പറഞ്ഞ് ബര്‍ദാസിനെ വധിക്കാനുള്ള അനുവാദം മൈക്കിളില്‍ നിന്നും ബാസിലിയസ് വാങ്ങുകയും ഒരു കുതിരയോട്ടത്തിനിടെ ബര്‍ദാസിനെ ബാസിലിയസ് പിന്നില്‍ നിന്നു കുത്തിക്കൊല്ലുകയും ചെയ്തു.
ബര്‍ദാസിന്റെ മരണശേഷം മൈക്കിളിന്റെ അനുവാദത്തോടെ ബാസിലിയസ് ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ സര്‍വസൈന്യാധിപനായി അവരോധിക്കപ്പെട്ടു. സൈന്യത്തിന്റെ പരമാധികാരം കൈവന്നതോടെ ബാസിലിയസിനു അധികാരവും ധനവും വര്‍ദ്ധിച്ചു.
വര്‍ഷങ്ങള്‍ കടന്നുപോകെ, തന്റെ സുഖലോലുപതയാലും പാഴ്ചെലവുകളാലും ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ തന്നെ സാമ്പത്തികഭദ്രതയുടെ അടിയിളകിതുടങ്ങിയിരുന്നു. മാത്രമല്ല ഭണ്ഡാരത്തിലെത്തേണ്ടിയിരുന്ന കരുതല്‍ധനങ്ങളെല്ലാം ബാസിലിയസിന്റെ നിയന്ത്രണത്തിലെത്തിച്ചേര്‍ന്നിരുന്നു.
പണ്ടു കടമായി കൊടുത്ത തുക ഇപ്പോള്‍ തിരിച്ചടക്കാന്‍ ബാസിലിയസിനു കഴിയുമെന്ന വിശ്വാസത്തില്‍ മൈക്കിള്‍ കടം തിരികെ ചോദിച്ചപ്പോഴാണ് ബാസിലിയസിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നത്.
കടം തിരികെ കൊടുത്തില്ല എന്നു മാത്രമല്ല ആത്മമിത്രവും രക്ഷകനുമായിരുന്ന മൈക്കിളിനെ അപമാനിക്കുകയും ചക്രവര്‍ത്തിപദത്തില്‍ നിന്ന് നിഷ്കാസനം ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അധികാരവും ധനവും സൈന്യത്തിന്റെ നേതൃത്വവും ഉന്നതന്മാരുമായ മിത്രത്വവും ബാസിലിയസിനെ മൈക്കിളിനേക്കാള്‍ ഉയരത്തിലെത്തിച്ചിരുന്നു.
സുഹൃത്തിന്റെ ചതി മനസ്സിലാക്കിയ മൈക്കിള്‍ ഒരു മുഴുമദ്യപാനി ആയി മാറി. അമിതമായി മദ്യപിച്ച ഒരു രാത്രിയില്‍ ബാസിലയസ് തന്റെ സൈനികരെക്കൊണ്ട് മൈക്കിളിനെ കുത്തിക്കൊല്ലിച്ചു. അതിനുശേഷം മൈക്കിളിന്റെ ശവശരീരം ഒരു ശൂലത്തില്‍ കുത്തിയെടുത്തു ബാസിലിയസ് തന്റെ കുതിരപ്പുറത്തു കയറി ബിസാന്തിന്റെ തെരുവിലൂടെ അലറിവിളിച്ചു നടന്നു സ്വയം ചക്രവര്‍ത്തി ആയി പ്രഖ്യാപിച്ചു ബിസാന്തിന്റെ ഭരണം തന്റെ കൈപ്പിടിയിലാക്കി.
•ഒരു സുഹൃത്തിനേയും അന്ധമായി വിശ്വസിക്കരുത്.
•ആരില്‍ നിന്നും ഉപകാരസ്‌മരണ പ്രതീക്ഷിക്കരുത്.
•നിങ്ങളില്‍ ഏല്പ്പിച്ചിരിക്കുന്ന ദൌത്യം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ഒരു സുഹൃത്തിനെ കൂടെ കൂട്ടുമ്പോള്‍ അന്നേ വരെ നിങ്ങള്‍ക്കുണ്ടായിരുന്ന അധികാരത്തെ അതു പരിമിതപ്പെടുത്തും.
•ഒരു പദവി ഒരാള്‍ക്കു കൊടുത്തുകഴിഞ്ഞു മാത്രമേ അയാളില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ കഴിയൂ.
•മറ്റൊരാള്‍ക്കു ചവുട്ടുപടിയായി നിന്നുകൊടുക്കാതിരിക്കുക. ആലസ്യവും അധികസുഖഭോഗവും നിങ്ങളെ ചവിട്ടുപടിയായി ഉപയോഗിക്കുവാന്‍ മറ്റുള്ളവരെ നിര്‍ബന്ധിതരാക്കും.
•ധനം കടമായി കൊടുത്ത് ആരേയും സന്തോഷിപ്പിക്കരുത്. ഒരു കടം കൊടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ശത്രുവിനെ സമ്പാദിക്കുന്നു.
•ഒരുപാടു സുഹൃത്തുക്കള്‍ ഉള്ളവരെ ആത്മമിത്രമായി കരുതരുത്.
(കടപ്പാട് - അധികാരത്തിന്റെ 48 നിയമങ്ങള്‍ - റോബര്‍ട്ട് ഗ്രീന്‍)

വര്‍ഷങ്ങള്‍ കടന്നുപോകെ, തന്റെ സുഖലോലുപതയാലും പാഴ്ചെലവുകളാലും ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ തന്നെ സാമ്പത്തികഭദ്രതയുടെ അടിയിളകിതുടങ്ങിയിരുന്നു. മാത്രമല്ല ഭണ്ഡാരത്തിലെത്തേണ്ടിയിരുന്ന കരുതല്‍ധനങ്ങളെല്ലാം ബാസിലിയസിന്റെ നിയന്ത്രണത്തിലെത്തിച്ചേര്ന്നി
പണ്ടു കടമായി കൊടുത്ത തുക ഇപ്പോള്‍ തിരിച്ചടക്കാന്‍ ബാസിലിയസിനു കഴിയുമെന്ന വിശ്വാസത്തില്‍ മൈക്കിള്‍ കടം തിരികെ ചോദിച്ചപ്പോഴാണ് ബാസിലിയസിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നത്.
കടം തിരികെ കൊടുത്തില്ല എന്നു മാത്രമല്ല ആത്മമിത്രവും രക്ഷകനുമായിരുന്ന മൈക്കിളിനെ അപമാനിക്കുകയും ചക്രവര്‍ത്തിപദത്തില്‍ നിന്ന് നിഷ്കാസനം ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അധികാരവും ധനവും സൈന്യത്തിന്റെ നേതൃത്വവും ഉന്നതന്മാരുമായ മിത്രത്വവും ബാസിലിയസിനെ മൈക്കിളിനേക്കാള്‍ ഉയരത്തിലെത്തിച്ചിരുന്നു.
സുഹൃത്തിന്റെ ചതി മനസ്സിലാക്കിയ മൈക്കിള്‍ ഒരു മുഴുമദ്യപാനി ആയി മാറി. അമിതമായി മദ്യപിച്ച ഒരു രാത്രിയില്‍ ബാസിലയസ് തന്റെ സൈനികരെക്കൊണ്ട് മൈക്കിളിനെ കുത്തിക്കൊല്ലിച്ചു. അതിനുശേഷം മൈക്കിളിന്റെ ശവശരീരം ഒരു ശൂലത്തില്‍ കുത്തിയെടുത്തു ബാസിലിയസ് തന്റെ കുതിരപ്പുറത്തു കയറി ബിസാന്തിന്റെ തെരുവിലൂടെ അലറിവിളിച്ചു നടന്നു സ്വയം ചക്രവര്‍ത്തി ആയി പ്രഖ്യാപിച്ചു ബിസാന്തിന്റെ ഭരണം തന്റെ കൈപ്പിടിയിലാക്കി.
•ഒരു സുഹൃത്തിനേയും അന്ധമായി വിശ്വസിക്കരുത്.
•ആരില്‍ നിന്നും ഉപകാരസ്‌മരണ പ്രതീക്ഷിക്കരുത്.
•നിങ്ങളില്‍ ഏല്പ്പിച്ചിരിക്കുന്ന ദൌത്യം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ഒരു സുഹൃത്തിനെ കൂടെ കൂട്ടുമ്പോള്‍ അന്നേ വരെ നിങ്ങള്‍ക്കുണ്ടായിരുന്ന അധികാരത്തെ അതു പരിമിതപ്പെടുത്തും.
•ഒരു പദവി ഒരാള്‍ക്കു കൊടുത്തുകഴിഞ്ഞു മാത്രമേ അയാളില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ കഴിയൂ.
•മറ്റൊരാള്‍ക്കു ചവുട്ടുപടിയായി നിന്നുകൊടുക്കാതിരിക്കുക. ആലസ്യവും അധികസുഖഭോഗവും നിങ്ങളെ ചവിട്ടുപടിയായി ഉപയോഗിക്കുവാന്‍ മറ്റുള്ളവരെ നിര്‍ബന്ധിതരാക്കും.
•ധനം കടമായി കൊടുത്ത് ആരേയും സന്തോഷിപ്പിക്കരുത്. ഒരു കടം കൊടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ശത്രുവിനെ സമ്പാദിക്കുന്നു.
•ഒരുപാടു സുഹൃത്തുക്കള്‍ ഉള്ളവരെ ആത്മമിത്രമായി കരുതരുത്.
(കടപ്പാട് - അധികാരത്തിന്റെ 48 നിയമങ്ങള്‍ - റോബര്‍ട്ട് ഗ്രീന്‍)
ധനം കടമായി കൊടുത്ത് ആരേയും സന്തോഷിപ്പിക്കരുത്. ഒരു കടം കൊടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ശത്രുവിനെ സമ്പാദിക്കുന്നു.
ReplyDeleteകൊള്ളാം ഗുണപാഠം
ReplyDelete